Advertisement

‘ഉദ്ഘാടനം പട്ടാഭിഷേകം പോലെയാക്കുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

May 28, 2023
Google News 2 minutes Read
rahul gandhi parliament inauguration

പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഉദ്ഘാടനം പട്ടാഭിഷേകം പോലെയാക്കുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. മണിക്കൂറുകൾക്കു മുൻപാണ് പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. (rahul gandhi parliament inauguration)

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയാണ് ഉദ്ഘാടനം ആരംഭിച്ചു. പ്രധാനമന്ത്രി ഗണപതി ഹോമം നടത്തി. വിവിധ ആശ്രമങ്ങളിലെ സന്യാസിമാരിൽ നിന്ന് പ്രധാനമന്ത്രി അനുഗ്രഹം വാങ്ങി. പൂജകൾക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. ഡൽഹിയിൽ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സർവമത പ്രാർത്ഥനകളുമുണ്ടായിരുന്നു. ചെങ്കോൽ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോൽ സ്ഥാപിച്ചതിന് ശേഷം നിർമാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.

Read Also: ‘140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരം’; പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

മേളങ്ങളുടേയും പ്രാർത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ശൈവമഠ പുരോഹിതർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയിൽ വച്ചാണ് ചെങ്കോൽ കൈമാറിയിരുന്നത്.

പാർലമെൻ്റ് ഉദ്ഘാടനത്തിനിടെ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായി ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്ദറിലെ സമരപ്പന്തൽ പൊളിച്ചുനീക്കി പൊലീസ്. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ജന്തർ മന്ദറിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത ഫോഗട്ട് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും സംഗീത ഫോഗട്ട് പ്രതികരിച്ചു.

ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗൗരവ സ്വഭാവമുള്ളതെന്നാണ് പൊലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരാതിക്കാർക്ക് തൽസ്ഥിതി റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ജൂൺ 27ന് വീണ്ടും പരിഗണിക്കും.

Story Highlights: rahul gandhi parliament building inauguration coronation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here