പത്മശ്രീയടക്കം ആര്‍കിടെക്ചറിനുള്ള പുരസ്‌കാരനേട്ടങ്ങള്‍; ആരാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിമല്‍ പാട്ടീല്‍?

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍, എടുത്തുപറയേണ്ട പേരാണ് ഡോ. ബിമര്‍ പട്ടേലിന്റേത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പി ആണ് പ്രമുഖ ആര്‍കിടെക്റ്റായ ബിമല്‍ ഹസ്മുഖ് പട്ടേല്‍. രാജ്യത്തുടനീളമുള്ള സ്ഥാപന, വാണിജ്യ, ഭവന, വ്യാവസായിക, നഗര രൂപകല്‍പനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബിമര്‍ പട്ടേലിന്റെ കൈവിരുതാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സൃഷ്ടിക്കുപിന്നില്‍.(Who is Bimal Patel architect who designed new Parliament building)
സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന പ്രധാന നിര്‍മാണങ്ങളെല്ലാം രൂപകല്‍പന ചെയ്യുന്നത് ബിമല്‍ പട്ടേലാണ്. കാശി വിശ്വനാഥ് ഇടനാഴിയും സബര്‍മതി റിവര്‍ഫ്രണ്ട് പദ്ധതിയുമെല്ലാം അദ്ദേഹത്തിന്റെ നിര്‍മാണങ്ങളില്‍ ഉള്‍പ്പെടുന്നു. കണ്‍സള്‍ട്ടന്‍സി പോളിസി റിസര്‍ച്ച് അഡ്വക്കസി ഓര്‍ഗനൈസേഷനായ എച്ച്‌സിപി ഡിസൈന്‍ഡ പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഡോ. ബിമല്‍ പട്ടേല്‍. 1996ല്‍ ബിമലിന്റെ പിതാവ് ഹസ്മുഖ് പട്ടേലാണ് ഇപിസി സ്ഥാപിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള പട്ടേലിന്റെ നിര്‍മാണ കരവിരുതിന് 2019ല്‍ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ചറിനുള്ള ആഗാ ഖാന്‍ അവാര്‍ഡ് (1992), വേള്‍ഡ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (1997), അര്‍ബന്‍ പ്ലാനിംഗ് ആന്റ് ഡിസൈനിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാര്‍ഡ് (2003), ഹഡ്കോ ഡിസൈന്‍ അവാര്‍ഡ് (2013) എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പട്ടേല്‍ നേടിയിട്ടുണ്ട്.
Read Also: പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം; പ്രധാനമന്ത്രി
അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂളിലെ ലയോള ഹാളില്‍ സ്‌കൂളില്‍ നിന്നാണ് ബിമല്‍ പട്ടേല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്റ് ടെക്നോളജിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ആര്‍ക്കിടെക്ചര്‍ പഠനം. തുടര്‍ന്ന് യുഎസിലെ യുസി ബെര്‍ക്ക്ലിയില്‍ 1995ല്‍ പിഎച്ച്ഡി നേടി. 1990ല്‍ പിതാവ് ഹസ്മുഖ് പട്ടേലിന്റെ സ്ഥാപനത്തില്‍ ചേര്‍ന്ന് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആരംഭിച്ചു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഡോ പട്ടേല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
Read Also: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; സര്‍വമത പ്രാര്‍ത്ഥനകള്‍ പുരോഗമിക്കുന്നു; നിര്‍മാണ തൊഴിലാളികള്‍ക്കും ആദരം
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രപാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 229.75 കോടി രൂപയാണ് ബിമല്‍ പട്ടേലിന്റെ സ്ഥാപനത്തിന് പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിനായി നല്‍കുന്നത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചത്. എംപിമാര്‍ക്കും വി.ഐ.പികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ടാകുക. ദേശീയ പക്ഷിയായ മയിലിനെയും ദേശീയ പുഷ്പമായ താമരയെയും ദേശീയ വൃക്ഷമായ ആല്‍മരത്തെയും ഉള്‍ക്കൊള്ളിച്ചാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പ്പന.
Story Highlights: Who is Bimal Patel architect who designed new Parliament building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here