Advertisement

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

December 19, 2023
Google News 2 minutes Read
Security breach in Parliament Opposition to protest outside House

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്നും പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.

വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തിനിടെ പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.

Read Also : പാര്‍ലമെന്റില്‍ നിന്ന് ഈ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 92 അംഗങ്ങള്‍; രാജീവ് ഗാന്ധി ഭരണകാലത്തെ 63 കൂട്ടസസ്പെന്‍ഷനുകള്‍ ഓര്‍ക്കുമ്പോള്‍…

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനിരയിലെ 46 അംഗങ്ങള്‍ ലോക്‌സഭയിലും 45 അംഗങ്ങള്‍ രാജ്യസഭയിലും സസ്‌പെന്‍ഷനിലാണ്.

Story Highlights: Security breach in Parliament Opposition to protest outside House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here