‘ഡൽഹിയിലെ ഇടവഴികളിൽ എത്രയെത്ര കേരള സ്‌റ്റോറികൾ?’; ഡൽഹിയിലെ അരുംകൊലയിൽ ബിജെപി

രാജ്യതലസ്ഥാനത്ത് പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കപിൽ മിശ്ര. കുറ്റകൃത്യത്തെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയായിരുന്നു പരാമർശം. ഡൽഹിയിലെ ഇടവഴികളിൽ എത്രയെത്ര കേരള സ്‌റ്റോറികൾ? എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘ഡൽഹിയിൽ നടന്ന കൊലപാതകം വേദനാജനകമാണ്. പ്രായപൂർത്തിയാകാത്ത മറ്റൊരു ഹിന്ദു പെൺകുട്ടിയെ കൂടി കൊന്നു. സർഫറാസിന്റെ മകൻ സാഹിലാണ് കേസിലെ പ്രതി. ഡൽഹിയിലെ ഇടവഴികളിൽ എത്രയെത്ര കേരള സ്‌റ്റോറികൾ? ശ്രദ്ധയ്ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഓരോ ദിവസവും ശ്രദ്ധയെപ്പോലെ എത്ര കുട്ടികൾ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നറിയില്ല’ – കപിൽ മിശ്ര പറഞ്ഞു.
ഡൽഹി രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരിയിലാണ് ക്രൂരമായ കൊലപതാകം നടന്നത്. പതിനാറുകാരിയായ പെൺകുട്ടിയെ വീടിന് പുറത്തിട്ട് ഒരാൾ 20-ലധികം തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സാക്ഷി എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചാണ് അരുംകൊല. 20 വയസ്സുള്ള സാഹിലാണ് പ്രതി.
Story Highlights: How many Kerala Stories in Delhi’s bylanes?; Kapil Mishra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here