എവറസ്റ്റ് ക്യാമ്പിൽ കുമിഞ്ഞുകൂടിയ മാലിന്യം; വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമെല്ലാം ഇഷ്ടപെടുന്നവരാണ് നമ്മളിൽ മിക്കവരും. പക്ഷെ നമ്മൾ ഒരു സ്ഥലം സന്ദർശിക്കുമ്പോഴെല്ലാം, അത് ഇന്ത്യയിലായാലും പുറത്തായാലും, പരിസരവും സ്ഥലവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. എവറസ്റ്റ് കൊടുമുടിയിൽ പർവതാരോഹകർക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ അവിടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അവരിൽ നിക്ഷിപ്തമാണ്. എങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം.
When human beings don't spare even Mount Everest from dumping their garbage and plastic pollution. Truly heartbreaking. #stopplasticpollution #MountEverest #everest video by @EverestToday pic.twitter.com/zuuorrkADF
— Supriya Sahu IAS (@supriyasahuias) May 29, 2023
എവറസ്റ്റിലെ ക്യാമ്പിൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് കാണിക്കുന്ന ഹൃദയഭേദകമായ വീഡിയോ ഐഎഎസ് ഓഫീസർ സുപ്രിയ സാഹുവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ക്യാമ്പ് സൈറ്റിനെ ‘വൃത്തികെട്ടത്’ എന്ന് വിശേഷിപ്പിച്ച പർവതാരോഹകരിൽ ഒരാളാണ് വീഡിയോ റെക്കോർഡ് ചെയ്തത്. “മനുഷ്യർ എവറസ്റ്റ് കൊടുമുടി പോലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ നിന്ന് ഒഴിവാക്കുന്നില്ല. ഈ കാഴ്ച്ച ശരിക്കും ഹൃദയഭേദകമാണ്. #Stopplasticpollution #MountEverest #everest video by @EverestToday,” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹൃദയഭേദകം എന്നാണ് പലരും ഇതിന് കമന്റായി നൽകിയത്. “പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ ചില പ്രദേശങ്ങൾ മനുഷ്യരിൽ നിന്ന് അകറ്റി നിർത്തണം,” എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
Story Highlights: IAS officer shares video of garbage dumped at camp site on Mt Everest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here