Advertisement

സംസ്ഥാനത്ത് വ്യാപകമായി വേനൽ മഴ തുടരാൻ സാധ്യത

May 29, 2023
2 minutes Read
imd predicts summer rain continue

സംസ്ഥാനത്ത് വ്യാപകമായിവേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ കനത്തേക്കും. ( imd predicts summer rain continue )

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം.കേരള ,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂൺ ഒന്നിന് മുമ്പായി കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചിലയിടങ്ങളിൽ കുറവും മഴയയ്ക്ക് സാധ്യതയുണ്ടെന്നും ചൂട് സാധാരണ ജൂൺ മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.

Story Highlights: imd predicts summer rain continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement