ഐപിഎൽ ഫൈനൽ 12.10ന് പുനരാരംഭിക്കും; ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത് 15 ഓവറിൽ 171 റൺസ്

മഴ മൂലം നിർത്തി വെച്ച ഐപിഎൽ ഫൈനൽ 12.10ന് പുനരാരംഭിക്കും. മഴ നിയപ്രകാരം ചെന്നൈ-ഗുജറാത്ത് മത്സരം 15 ഓവറായാണ് ചുരുക്കിയിരിക്കുന്നത്. 15 ഓവറിൽ 171 റൺസാണ് ചെന്നൈയ്ക്ക് ജയിക്കാനായി വേണ്ടത്. ഗ്രൗണ്ടുണക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോൾ നടത്തുന്നത്. പ്രാക്റ്റീസിന് ഉപയോഗിക്കുന്ന സമീപത്തെ പിച്ചുകളിലെല്ലാം വലിയ അളവിൽ വെള്ളം കയറിയിരുന്നു. ഗുജറാത്തിന്റെ ബാറ്റിങ്ങിന് ശേഷമാണ് ശക്തമായ മഴ പെയ്തത്. ( IPL 2023 CSK vs GT; final mach will resume at 12.10 ).
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 4 റൺസ് എന്ന നിലയിലാണ് ചെന്നൈ.
Read Also: ഐപിഎൽ ഫൈനൽ; മത്സരം 19 ഓവറാക്കിയാൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത് 207 റൺസ്, 5 ഓവറാക്കിയാൽ വേണ്ടത് 66 റൺസ്
ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്‍ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.
പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളില്‍ നിന്ന് 39 റണ്‍സ് നേടി ഗില്‍ കൂടാരം കയറി. അവിടന്നങ്ങോട്ട് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിമൂന്നാം ഓവറില്‍ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് ഔട്ടാക്കിയത്. 39 ബോളില്‍ 54 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം.
പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ഗിയർ മാറ്റി കൂറ്റനടികൾ തുടങ്ങിയത്. അവസാന ഓവറില്‍ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ഔട്ടാവുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Story Highlights: IPL 2023 CSK vs GT; final mach will resume at 12.10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here