Advertisement

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ

May 29, 2023
Google News 2 minutes Read
molesting minor girls Father and son arrested

പ്രായപൂർത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് 7 ഉം 11 ഉം വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. ( molesting minor girls; Father and son arrested ).

മൂന്നാം ക്‌ളാസിലും എട്ടാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ നിരന്തരം പീഡനത്തിനാരയാക്കി എന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ ചങ്ങരം കുളം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അച്ഛനും മകനും അറസ്റ്റിലായത്.

Read Also: അയോധ്യയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പിതാവ്

ക്രൂരമായ പീഡനത്തിനാണ് കുട്ടികൾ ഇരയായതായാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടികളുടെ നഗ്ന ചിത്രകൾ പകർത്താനും പ്രതികൾ ശ്രമിച്ചു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ തെരഞ്ഞ് പൊലീസ് എത്തിയതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് മഫ്തിയിൽ എത്തിയ പൊലീസ് സംഘം കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് ആണ് പിടികൂടിയത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Story Highlights: molesting minor girls; Father and son arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here