ബോല അഹമ്മദ് ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബുവും, വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഒലുകയോടെ അരിവോല സത്യവാചകം ചൊല്ലിക്കൊടുത്തു. ഫെബ്രുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിനുബു 8 മില്യനിലധികം വോട്ടു നേടിയാണ് വിജയിച്ചത്. (Bola Tinubu sworn in as Nigeria’s new president)
1999ല്‍ ആരംഭിച്ച നിലവിലെ ഫോര്‍ത്ത് റിപ്പബ്ലിക്കിന്റെ 5ാമത്തെ പ്രസിഡന്റായാണ് 71കാരനായ ടിനുബു സ്ഥാനാരോഹണം ചെയ്തിരിക്കുന്നത്. നിലവില്‍ നൈജീരിയ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, രാജ്യ സുരക്ഷ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിലേയും, വിദേശകാര്യ മന്ത്രാലയത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനായി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2023ല്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നൈജീരിയന്‍ പ്രസിഡന്റ് അതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Bola Tinubu sworn in as Nigeria’s new president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here