Advertisement

വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

May 30, 2023
Google News 2 minutes Read
kseb bill increase

വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.(Electricity bill will increase monthly)

കരട് ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനാൽ തന്നെ ജൂൺ ഒന്ന് മുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസം തോറും ഈടാക്കുന്നതിനായി ബോർഡിന് സ്വമേധയാ തീരുമാനമെടുക്കാം. ഇതിന് പുറമേ ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.

Story Highlights: Electricity bill will increase monthly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here