Advertisement

മോദി സർക്കാരിന് ഇന്ന് 9 വയസ്; ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി

May 30, 2023
Google News 7 minutes Read
narendra modi years tweet

ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സർക്കാർ 9 വർഷം പൂർത്തിയാക്കുന്ന വേളയിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇനിയും കഠിനമായി പ്രയത്നിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. (narendra modi years tweet)

‘ഇന്ന്, ഞങ്ങൾ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് 9 വർഷം പൂർത്തിയാക്കുമ്പോൾ, വിനയവും കൃതജ്ഞതയും നിറഞ്ഞവനായാണ് ഞാൻ നിൽക്കുന്നത്. ഓരോ തീരുമാനവും ഓരോ പ്രവൃത്തിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തിലാണ് എടുക്കുന്നത്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും.’- #9YearsOfSeva എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

9 വർഷം പൂർത്തിയായ സാഹചര്യത്തിൽ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാൻ തീർഥാടന കേന്ദ്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. ഒരുമാസം നീളുന്ന ജനസമ്പർക്കം ഉൾപ്പെട നിരവധി പരിപാടികളാണ് ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

Read Also: ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കി മോദി സർക്കാർ; നേട്ടം കൊയ്യാൻ തീർഥാടന കേന്ദ്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കേന്ദ്രമന്ത്രിമാർ സംസ്ഥാനങ്ങളിലേയ്ക്ക്. ഒൻപതുവർഷത്തെ നേട്ടങ്ങൾ മേഖലാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വിവരിക്കുന്നതാണ് പരിപാടി.

ഇതിന്റെ ഭാഗമായി കേന്ദ്രകൃഷിമന്ത്രി ശോഭാ കരന്തലജെ കേരളത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രത്തിന്റെ ആനുകൂല്യങ്ങൾ സ്വീകരിച്ച് സംസ്ഥാനങ്ങൾ നേട്ടം കൊയ്യുന്നവെന്ന കുറ്റപ്പെടുത്തലും പ്രചാരണത്തിലുണ്ട്.

നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതുവർഷത്തെ നേട്ടങ്ങൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരിക്കുന്നതാണ് പരിപാടി. കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ കേരളത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു.

9.6 കോടി ജനങ്ങൾക്ക് സൗജന്യ പാചക വാതകം, മൂന്നരക്കോടി വീടുകൾ, 11.72 കോടി ശുചിമുറികൾ തുടങ്ങിയ പദ്ധതികൾ അക്കമിട്ട് വിവരിക്കുന്നു.ഗ്രാമപ്രദേശങ്ങളിലെ ശുചിമുറികൾ 2014 ൽ 39 ശതമായിരുന്നെങ്കിൽ 2023 ൽ അത് നൂറുശതമായി. 220 കോടി വാക്സീനുകൾ സൗജന്യമായി വിതരണം ചെയ്തുവെന്നും മന്ത്രി വിശദീകിരച്ചു ഇത്തരത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് മോദിസർക്കാരിന്റെ നേട്ടങ്ങൾ നേട്ടങ്ങൾ വിവരിക്കാനെത്തും.

Story Highlights: narendra modi 9 years tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here