Advertisement

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം

May 30, 2023
1 minute Read

കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഈ മാസം 27 മുതൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വജ്ര ജൂബിലി സമ്മേളനം നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് സുഹൃദ് സമ്മേളനം, ട്രേഡ് യൂണിയൻ സമ്മേളനം, സെമിനാറുകൾ, ചരിത്ര പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നും. സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാനം പ്രസിഡന്റായി എംവി ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ അജിത്കുമാറിനെയും ട്രെഷററായി വികെ ഷീജയെയും തെരഞ്ഞെടുത്തിരുന്നു.

Story Highlights: ngo union thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement