സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്ത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ; പിടികൂടി

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.(Sixteen Snakes found besides Alfonseputhren House)
പിന്നാലെ ഇവ ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവൽ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
അൽഫോൺസിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകൾക്കുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാഗം നാട്ടുകാരിൽ ചിലർ ചില്ലുവച്ച് അടച്ചു സുരക്ഷിതമാക്കി.
Story Highlights: Sixteen Snakes found besides Alfonseputhren House
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here