സർക്കാരിനെതിരെ തുടർ പ്രക്ഷോപ പരിപാടികൾ; യുഡിഎഫ് നേതൃയോഗം കൊച്ചിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കാൻ യുഡിഎഫ്. അടുത്ത മാർച്ചോടെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് ഏകോപനസമിതി യോഗം ചേരും.സർക്കാരിനെതിരെ തുടർ പ്രക്ഷോപ പരിപാടികളാണ് യോഗത്തിന്റെ അജണ്ട.(UDF meeting today)
കൊച്ചിയിൽ ഇന്ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിൽ കളമശേരി ചാക്കോലസ് പവലിയൻ ഇവന്റ് സെന്ററിൽ യോഗം ചേരുമെന്ന് മുന്നണി കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ വിജയവും തുടർ സമരപരിപാടികളും യോഗം വിലയിരുത്തും
Story Highlights: UDF meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here