Advertisement

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

May 31, 2023
Google News 1 minute Read

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി

പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വിദ്യാഭ്യാസ വായ്‌‌പയായി ഹർജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്‍‌ബിഐക്ക് കോടതി നിർദേശം നൽകി.

Story Highlights: cibil score education loan high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here