ധോണി ഭായ് അഭിനന്ദനങ്ങൾ, നീതിക്കുവേണ്ടിയുള്ള പോരാട്ടം ഞങ്ങൾ ഇപ്പോഴും തുടരുകയാണ്: സാക്ഷി മാലിക്

ഐപിഎൽ ചരിത്രത്തിലെ അഞ്ചാം കിരീട വിജയത്തിലേക്ക് നയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയെ അഭിനന്ദിച്ച് ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്. ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു. (Dhoni bhai congratulations but some deserve respect-Sakshi Malik)
“അഭിനന്ദനങ്ങൾ എംഎസ് ധോണി ജിക്കും സിഎസ്കെക്കും. ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്” സാക്ഷി പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് സിഎസ്കെ അഞ്ചാം ഐപിഎൽ ട്രോഫി സ്വന്തമാക്കിയത് ഞായറാഴ്ച ആയിരുന്നു. ടൂർണമെന്റിന്റെ 16 പതിപ്പുകളിൽ, മുംബൈ ഇന്ത്യൻസിന് ശേഷം തങ്ങളുടെ അഞ്ചാമത്തെ കിരീടം സ്വന്തമാക്കുന്ന ടീമുമായി ചെന്നൈ സൂപ്പർ കിങ്സ് മാറി.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡബ്ല്യുഎഫ്ഐ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന നിരന്തരമായ സമരത്തിനിടെയാണ് ചെന്നൈ വിജയത്തിന് ശേഷം ഫെഡറേഷൻ ധോണിയെ പുകഴ്ത്തിയത്. അതിന് ശേഷമായിരുന്നു സാക്ഷിയുടെ ട്വീറ്റ് എത്തിയത്.
Story Highlights: Dhoni bhai congrats but some deserve respect-Sakshi Malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here