ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോറ്റിനൊപ്പം പാർട്ടി നിന്നെന്ന് ലോക്കൽ സെക്രട്ടറി; വാദം തള്ളി സഹോദരൻ

മലപ്പുറം പുളിക്കലിൽ സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയംബ്രൊട്ടിന്റെ ആത്മഹത്യക്ക് പിന്നാലെ പ്ലാസ്റ്റിക് സംസ്‌കണ കേന്ദ്രത്തിന് മുന്നിൽ കൊടിനാട്ടിയുളള സിപിഐഎം പ്രതിഷേധത്തിൽ വിശദീകരണവുമായി ലോക്കൽ കമ്മിറ്റി. കമ്പനിക്ക് എതിരെയുളള സമരത്തിൽ റസാഖിന് ഒപ്പം ആദ്യം മുതലേ സിപിഐഎം ഉണ്ടായിരുന്നു. എന്നാൽ റസാഖ് ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ പോകണമെന്ന് കരുതിയാൽ അത് കഴിയില്ലെന്നും പുളിക്കൽ ലോക്കൽ സെക്രട്ടറി ടിപി നജ്മുദ്ധീൻ. കമ്പനി പ്രവർത്തിക്കുന്നത് എംഎസ്എംഇ ആക്ട്പ്രകാരം നിയമവിധേയമായെണെന്നും ഇത് റസാഖ് മനസ്സിലാക്കാതെ പോയെന്നും നജ്മുദ്ധീൻ പറഞ്ഞു. CPIM Local Secretary on Razak Payambrot Death
റസാഖിന്റെ മരണത്തിന് മുന്നെ തന്നെ സമരത്തിന് ഉണ്ടായിരുന്നു എന്ന സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വാദം തള്ളി റസാഖിന്റെ സഹോദരൻ ജമാൽ രംഗത്തെത്തി. വിവാദ കമ്പനിക്ക് മുന്നിൽ കൊടി കെട്ടിയത്ത് നാടകമെന്ന് സഹോദരൻ അറിയിച്ചു. കമ്പനി നിയമപരമായാണ് പ്രവർത്തിക്കുന്നതെന്ന് ആവർത്തിച്ച പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് സമരം രാഷ്ട്രീയ മുതലെടുപ്പിനാന്നെന്നും ആരോപിച്ചു. അതെ സമയം പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് എതിരെ റസാഖിന്റെ ഭാര്യ ഷീജ കളത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് എതിരെ പ്രതിഷേധവും പരാതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് റസാഖ്, പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്തത്. പിന്നാലെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും കമ്പനിക്ക് എതിരെയും നാട്ടുകാരും യുഡിഎഫും ശക്തമായ സമരം നടത്തുന്നതിനിടെയാണ് ഗാന്ത്യന്തരമില്ലാതെ കമ്പനിക്ക് എതിരെ സിപിഐഎം സമരത്തിനിറങ്ങിയത്.
Read Also: സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ
തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്തുമായി തർക്കത്തിലായിരുന്നു. ഇതിനിടെയാണ് പരാതികളും രേഖകളും കഴുത്തിൽ കെട്ടി തൂക്കി ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പ്ലാസ്റ്റിക്ക് കമ്പനിയുമായി ബന്ധപ്പെട്ടു റസാഖ് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിരുന്നു. പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് റസാഖ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
Story Highlights: CPIM Local Secretary on Razak Payambrot Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here