പാലക്കാട് വടക്കഞ്ചേരിയില്‍ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയില്‍ മാരകമയക്ക് മരുന്നുമായി രണ്ട്‌പേര്‍ പിടിയിലായി. പുതുപ്പരിയാരം സ്വദേശി ആദര്‍ശ്, മുട്ടികുളങ്ങര സ്വദേശി സര്‍വേഷ് എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇവര്‍ നേരത്തേയും നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ട്. ( Two persons arrested with Methamphetamine in Palakkad ).
വടക്കഞ്ചേരി lHRD കോളേജിന് സമീപത്ത് മാരകമയക്കുമരുന്നായ മെത്താഫിറ്റാമിന്‍ വില്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. ഇരുവര്‍ക്കും എതിരെ നേരത്തെയും മയക്ക് മരുന്ന് വില്‍പ്പന നടത്തിയ സംഭവങ്ങളിൽ കേസുകള്‍ എടുത്തിട്ടുണ്ട്.
ഇവര്‍ രഹസ്യമായി വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുവെന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്. ഇതിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളെ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലൂടെ ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നവരിലേക്കും അന്വേഷണം നീളുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Two persons arrested with Methamphetamine in Palakkad