ട്വന്റി ഫോർ കണക്ട് റോഡ് ഷോ കാസർഗോഡ് ജില്ലയിൽ; എൻഡോസൾഫാൻ വിഷയത്തിൽ ജനകീയ സദസ്സ്

ആഗോള മലയാളികൾക്ക് കരുതലിനായി കൈകോർക്കാൻ വേദിയൊരുക്കുന്ന ട്വന്റി ഫോർ കണക്ട് റോഡ് ഷോ ഇന്ന് കാസർഗോഡ് ജില്ലയിൽ. രാവിലെ മലയോര പ്രദേശമായ നർക്കിലക്കാട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കാഞ്ഞങ്ങാടും, ഒടയംചാലിലും പര്യടനം നടത്തും. വൈകിട്ട് എഴ് മണിക്ക് ഓടയംചാൽ ടൗണിൽ എൻഡോസൾഫാൻ ഇരകളുടെ തീരാ ദുരിതം സംബന്ധിച്ച വിഷയത്തിൽ ജനകീയ സംവാദവും നടക്കും. 24 Connect Road Show at Kasaragod
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച 24 കണക്ട് റോഡ് ഷോയുടെ പര്യടനം 12 ജില്ലകളിലെ നിരവധി വേദികളിൽ ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് കാസർഗോഡ് ജില്ലയിൽ പ്രവേശിക്കുന്നത്. സമൂഹത്തിൽ സഹായത്തിന് അർഹരായവരെയും സഹായം നൽകാൻ മനസുള്ളവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മഹത്തായ ദൗത്യ വഴിയിലാണ് 24 കണക്ട്. ജനങ്ങൾ ഈ പരിശ്രമത്തെ നിറമനസോടെ ചേർത്തുനിർത്തുന്നു.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
രാവിലെ ഒൻപത് മണിക്ക് നർക്കിലക്കാട് എം.ജി.എം യു.പി സ്കൂൾ മൈതാനത്താണ് ആദ്യ സ്വീകരണം. ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് നഗരത്തിലും, രാത്രി എഴിന് ഓടയംചാലിലും എത്തിചേരും. ഉള്ളുലച്ച 40 വർഷം എന്ന പേരിൽ എൻഡോസൾഫാൻ ഇരകളുടെ തീരാ ദുരിതം സംബന്ധിച്ച വിഷയം ഒടയംചാലിൽ നടക്കുന്ന ജനകീയ സദസിൽ സമഗ്ര ചർച്ചയാകും. ജനകീയ സംവാദം 24 അവതാരകൻ വേണു ബാലകൃഷ്ണൻ നയിക്കും. ഓരോ വേദികളിലും ഫ്ലവേഴ്സ് ടോപ് സിംഗറിലെയും, കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികളും ഒപ്പം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും തത്സമയ സമ്മാന വിതരണവും ക്രമീകരിച്ചിട്ടുണ്ട്.
Story Highlights: 24 Connect Road Show at Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here