ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആൻ മരിയ ജീവൻ നിലനിർത്തുന്നത്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ പറയാൻ കഴിയു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇന്നലെയാണ് ഇടുക്കി ഇരട്ടയാർ സ്വദേശിയായ ആൻമരിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. Ann Mariya in Critical Condition After Suffering Heart Attack
ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി ഇന്നലെയാണ് മലയാളികൾ കൈകോർത്ത് രംഗത്തെത്തിയത്.
ട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ് മാത്രം.
Read Also: ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു
കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലന്സ് ഓടിയെത്തിയത്.
Story Highlights: Ann Mariya in Critical Condition After Suffering Heart Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here