ദമ്മാമിലെ ടീം ട്രീം കാച്ചേഴസ് എന്ന സംഘടനക്ക് പുതിയ നേതൃത്വം

ഒരുവർഷം മുമ്പ് കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഒന്നിച്ചു കൂടി രൂപീകരിച്ച ടീം ട്രീം കാച്ചേഴ്സ് എന്ന സംഘടനക്ക് പുതിയ നേതൃത്വം. കൃത്യമായ നിയമാവലിയോടെ കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിൽ മുന്നോട്ട് പോകവുക എന്ന ആശയത്തിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ദമ്മാമിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കഴിഞ്ഞ ജനറൽ ബോഡി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചത്. (Dammam team dream catchers)
പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം സംഘടനയുടെ പുതിയ രക്ഷാധികാരിയാകും. സിയാ ബിൻ ഷാഹുൾ( പ്രസിഡൻറ്) ശരത് നാരായണൻ ( ജനറൽ സെക്രട്ടറി) മുറാദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ (വൈ: പ്രസിഡൻറ് മാർ) അബ്ദുൾ സമദ്, രതീഷ് (ജോ: സെക്രട്ടറിമാർ) അബ്ദുൾ റഷീദ് (ജോ:ട്രഷറർ) സതീഷ് കുമാർ ( കൺവീനർ ജുബൈൽ) ശ്രീമുരുകൻ (കൺവീനർ (അൽ ഹസ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
പ്രവാസ ജീവിതത്തിൽ കലാ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കുകയും, സൗഹൃദങ്ങളിലുടെ സാമൂഹ്യ ഉന്നമനത്തിന് കാരണമാവുകയും ചെയ്യുക എന്നതാണ് ട്രീ കാച്ചേഴ്സിനെ പുതിയ സംഘനാ സംവിധാനത്തിലേക്ക് എത്തിക്കുമ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡൻറ് സിയാ ബിൻ ഷാഹുലും, ജനറൽ സെക്രട്ടറി ശരത് നാരായണനും പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ആളുകളെ കണ്ടെത്തുന്നതിനും, സംഘടനയുടെ ഭാഗമാക്കുന്നതിനുമായി മെമ്പർ ഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി, കലാ സാംസ്കാരിക , ജീവകാരുണ്യ മേഖലകളിൽ കിഴക്കൻ പ്രവിശ്യ എക്കാലത്തും ഓർത്തിരിക്കുന്ന മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്.
ചിന്താ ശേഷിയും, കർമ്മശേഷിയും സംഗമിച്ച ഒരു വിഭാഗം ചെറുപ്പക്കാരെ സാമൂഹ്യ നന്മയുടെ ഭാഗമാക്കി മാറ്റാനുള്ള ലക്ഷ്യമാണ് രക്ഷാധികാരി പദത്തിലൂടെ താൻ ലക്ഷ്യം വെക്കുന്നതെന്ന് നാസ് വക്കം പറഞ്ഞു. ദമ്മാം മീഡിയാ ഫോറം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാസ് വക്കം, സിയാ ബിൻ ഷാഹുൾ, ശരത് നാരായണൻ,മുറാദ്,മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ, ശ്രീമുരുകൻ, അബ്ദുൾ സമദ് തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: Dammam team dream catchers