ഹോമിയോയുടെ സാധ്യതകള്‍ കൊവിഡ് കാലത്ത് തിരിച്ചറിഞ്ഞതാണ്, ഹോമിയോപതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ആന്റണി രാജു

ഹോമിയോപതിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആന്റണി രാജു. ഹോമിയോപ്പതിയുടെ സാധ്യതകള്‍ കൊവിഡ് കാലത്ത് തിരിച്ചറിഞ്ഞതാണെന്നും ഹോമിയോപ്പതിയുടെ വികാസത്തിന് നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) സംഘടിപ്പിച്ച സൂം വെബിനാറിന്റെ സഹസ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. (Government will promote homeopathy says minister Antony Raju)
ഹയാത് റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ ഒരുകോടി മരുന്ന് ചെടികള്‍ നടുന്ന പദ്ധതിയായ ‘ഡോക്ടര്‍ ലത്തീഫ് ഗ്രീന്‍ ഇനിഷ്യയേറ്റീവ് ‘ഉദ്ഘാടനം ചെയ്തു. 200 ഡോക്ടര്‍മാര്‍ക്ക് തുടര്‍വിദ്യഭാസം നല്‍കുന്ന ക്യാന്‍സര്‍ കെയര്‍ പദ്ധതി നിംസ് മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ ഖാന്‍ നിര്‍വഹിച്ചു. സയന്റിഫിക് സെമിനാര്‍ ഉദ്ഘാടനം നാഷണല്‍ ഹോമിയോപത്തിക് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.അനില്‍കുരാന നിര്‍വഹിച്ചു.
Read Also: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
നാഗര്‍കോവില്‍ എംഎല്‍എ എം.ആര്‍. ഗാന്ധി, ഫിലിം പ്രൊഡ്യൂസര്‍ ഡോക്ടര്‍ നസറത് പസിലിയന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, പിആര്‍എസ് സിഎംഡി ആര്‍.മുരുകന്‍, എന്‍സിഎച്ച് സെക്രട്ടറി ഡോ.സഞ്ജയ് ഗുപ്ത, ഹോമിയോപ്പതി മെഡിക്കല്‍ അസസ്‌മെന്റ് റേറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് കെ.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സെക്രെട്ടറി ഡോ.പി.എ. യഹിയ സ്വാഗതവും ട്രഷറര്‍ ഡോ.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡോ.മുസ്തഫ , ഡോ.പ്രസാദ്, ഡോ.അന്‍സാര്‍, ഡോ. ധനേഷ്, ഡോ.ഷാജി കുടിയത്ത്, കിരണ്‍ ചന്ദ്, ഡോ.അജിനി മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Story Highlights: Government will promote homeopathy says Minister Antony Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here