Advertisement

സ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ

June 2, 2023
Google News 2 minutes Read
Image of Gold Ornaments

കേരളത്തിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഇന്ന് ഒരു പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 44800 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 5600 രൂപയിലെത്തി. Kerala Gold Rate June 2 today

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 4645 രൂപയായി ഉയർന്നു. ഇതോടെ ഒരു പവന് 37,160 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ ഒരു രൂപ വർധിച്ച് 79 രൂപയിൽ എത്തി. ഹാൾ മാർക്ക് വെള്ളിയുടെ വിലയിൽ മാറ്റങ്ങളില്ല. ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Story Highlights: Kerala Gold Rate June 2 today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here