മഹാകുംഭമേള 2025 ‘ഡിജിറ്റൽ കുംഭ് മ്യൂസിയം’ ഒരുക്കും; 300 കോടിയുടെ പദ്ധതികളുമായി യോഗി സർക്കാർ

‘മഹാകുംഭ് 2023’-ന്റെ ഭാഗമായി 300 കോടിയുടെ പദ്ധതികളുമായി യോഗി ആദിത്യനാഥ് സർക്കാർ. ‘മഹാകുംഭ് 2025 ലെ പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ടൂറിസം സാധ്യതകളും പരമാവധി വികസിപ്പിക്കാൻ നിർദ്ദിഷ്ട പദ്ധതികൾ ലക്ഷ്യമിടുന്നു.(Mahakumbh 2025 Yogi Adityanath 300 crore vision to revamp Sangam)
ടൂറിസം വകുപ്പിന് കീഴിൽ ഒരു ‘ഡിജിറ്റൽ കുംഭ് മ്യൂസിയം’ നിർമിക്കും. കുംഭമേളയുടെ ചരിത്രവും പുരാണങ്ങളും പൈതൃകവും വശദീകരിക്കുന്ന ഒരു വേദിയായിരിക്കും ഡിജിറ്റൽ മ്യൂസിയം. കുംഭമേളയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം എടുത്തുകാട്ടാനും വിശ്വാസികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് 60 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മ്യൂസിയം ഒരുക്കുന്നത്.
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
ഇതിന് പുറമെ 120 കോടിയുടെ പൊതു സൗകര്യ വികസന ജോലികളും നടത്തും. 18 കോടി രൂപയാണ് നഗരത്തെ അണിയിച്ചൊരുക്കാനുള്ള വെളിച്ച അലങ്കാരത്തിനായി പ്രതീക്ഷിക്കുന്നത്. 2025-ൽ നടക്കുന്ന കുംഭമേള വരും വർഷങ്ങളിലും ഭക്തരുടെ പ്രശംസ പിടിച്ചുപറ്റണമെന്ന ആഗ്രഹം അടുത്തിടെ നടന്ന യോഗത്തിൽ യോഗി ആദിത്യനാഥ് പ്രകടിപ്പിച്ചിരുന്നു.ഡിജിറ്റൽ കുംഭ് മ്യൂസിയം സന്ദർശകർക്ക് കുംഭമേളയുടെ നൂതന അനുഭവ നൽകും.
നൂതന രീതികളുടെ സഹായത്തോടെ മ്യൂസിയം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളെ വ്യത്യസ്ത നിറങ്ങളിൽ ചിത്രീകരിക്കും. ഇതിനെല്ലാം പുറമെ തക്ഷക് തീർഥ്, കറാച്ച്ന മേഖലയിലെ ക്ഷേത്രങ്ങൾ, അക്ഷയാവത്/സരസ്വതി കൂപ്പ്/പതാൽപുരി മന്ദിർ, ഹനുമാൻ മന്ദിർ, ഫ്ലോട്ടിംഗ് ജെട്ടി, ഒരു റെസ്റ്റോറന്റ് എന്നിവയുടെ സൗന്ദര്യവൽക്കരണവും നിർമ്മാണ പദ്ധതികളും നിർദ്ദിഷ്ട പദ്ധതതിയിൽ ഉൾപ്പെടുന്നുണ്ട്.
Story Highlights: Mahakumbh 2025 Yogi Adityanath 300 crore vision to revamp Sangam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here