ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലേത്തിയത് ഭഗവദ് ഗീതയുമായി

മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ് സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു. (MS Dhoni Spotted with Bhagwad Gita ahead of Knee Injury)
മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also: കാൽമുട്ടിലെ പരുക്കിന് ധോണി ചികിത്സ തേടുകയാണ്; ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്ന് സിഎസ്കെ സിഇഒ
ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം കുറയ്‌ക്കാനാണ് ധോണി ഭഗവത് ഗീത വായിച്ചിരുന്നതെന്ന് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. കയ്യിൽ ഭഗവത് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ചിത്രം ഓപ്പറേഷന് മുമ്പുള്ളതാണെന്നാണ് വിവരം.
മുംബൈയിലെ പ്രശസ്ത ഓർത്തോപീഡിക് ഡോക്ടർ ദിൻഷോ പർദിവാലയാണ് ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ശസ്ത്രക്രിയ നടത്തിയത് ദിൻഷാ പർദിവാലയാണ്. ബിസിസിഐ മെഡിക്കൽ പാനലിന്റെ ഭാഗമാണ് പർദിവാല.
Story Highlights: MS Dhoni Spotted with Bhagwad Gita ahead of Knee Injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here