ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ; നാളെ നടത്താനിരുന്ന ഫ്ലാഗ് ഓഫ് മാറ്റിവച്ചു

ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു. നാളെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ ഒഡിഷയിലെ ട്രെയിൻ ദുരന്തം സംഭവിച്ചത് മൂലം ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു.(Mumbai-Goa Vande Bharat Express)
ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ലേറെ പേർ മരിച്ചു. 300 ലേറെ പേർക്ക് പരുക്കേറ്റു. കോറമണ്ഡല്‍ എക്‌സ്പ്രസ്സ്, ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്നും ഗോവയിലെ മഡ്ഗാവ് സ്‌റ്റേഷനിലേക്കാവും സർവീസ് നടത്തുക. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ യാത്രാസമയം ഒരു മണിക്കൂർ ലാഭിച്ച് ഏഴര മണിക്കൂറായി കുറയും.
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് കൊങ്കൺ തുരങ്കത്തിലൂടെ പോകുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ‘അടുത്ത വന്ദേ ഭാരത് കൊങ്കൺ തുരങ്കങ്ങളിലൂടെ..’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വിഡിയോ പങ്കുവച്ചത്.
Story Highlights: Mumbai-Goa Vande Bharat Express