“ഞങ്ങളുടെ നയം സമാനമായിരിക്കും”: യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

റഷ്യ-യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ മോദി സർക്കാരിന്റെ അതേ നിലപാടായിരിക്കും തന്റെ സർക്കാരും സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
യുക്രൈൻ സൈനിക സംഘർഷത്തിന്റെ വെളിച്ചത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു രാഹുൽ ഗാന്ധി. റഷ്യയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്, അത് നിഷേധിക്കാനാവില്ല.വിഷയത്തിൽ ബിജെപി സർക്കാർ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് കോൺഗ്രസും സ്വീകരിക്കുകയെന്നും രാഹുൽ വ്യാജമായി പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയം.
Story Highlights: Rahul Gandhi Backs Centre’s Stand On Ukraine War
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here