Advertisement

ഗുണ്ടോഗന്‍റെ ഇരട്ട ഗോളിൽ യുണൈറ്റഡ് വീണു; എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

June 3, 2023
Google News 2 minutes Read

എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ക്യാപ്റ്റൻ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകൾ ആണ് സിറ്റിക്ക് കിരീടം ഉറപ്പിച്ചു കൊടുത്തത്.

കിക്കോഫായി 12-ാം സെക്കന്‍ഡില്‍ യുണൈറ്റ‍ഡ് താരങ്ങളുടെയും ആരാധകരുടേയും ആവേശത്തിലാഴ്ത്തി ഇൽകെ ഗുണ്ടോഗന്‍റെ വോളി ഡേവിഡ് ഡി ഹിയയെ കാഴ്‌ചക്കാരനാക്കി ആദ്യ ഗോൾ പിറന്നു. . കെവിന്‍ ഡിബ്രൂയിന്‍റെ അസിസ്റ്റില്‍ ഗോള്‍ ബാറിന്‍റെ വലത് പാര്‍ശ്വത്തിലൂടെയുള്ള ഗുണ്ടോഗന്‍റെ ബുള്ളറ്റ് ഷോട്ട് കണ്ട് നില്‍ക്കാന്‍ മാത്രമേ ഹിയക്കായുള്ളൂ. എഫ്‌എ കപ്പ് ഫൈനല്‍ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. തൊട്ടുപിന്നാലെ കെവിന്‍ ഡിബ്രൂയിന്‍റെ ഫ്രീകിക്കില്‍ ലീഡ് രണ്ടാക്കാനുള്ള അവസരം സിറ്റിക്ക് ഒത്തുവന്നെങ്കിലും റോഡ്രിയുടെ ഹെഡര്‍ തലനാരിഴയ്‌ക്ക് ഗോളാകാതെ പോയി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗോളിൽ നിന്ന് കരകയറാം കുറച്ച് സമയം എടുത്തു. രണ്ടു ടീമുകളും ഇതിനു ശേഷം ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. മത്സരത്തിന്റെ 33-ാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിയിലേക്ക് തിരികെ വരാൻ അവസരം ലഭിച്ചു. പെനാൾട്ടി എടുത്ത ബ്രൂണോ ഫെർണാണ്ടസിന് ഒട്ടും പിഴച്ചില്ല. സ്കോർ 1-1.

രണ്ടാം പകുതി മാഞ്ചസ്റ്റർ സിറ്റി നന്നായി തുടങ്ങി. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കളിയുടെ 51-ാം മിനുട്ടിൽ ഒരു കോർണറിലൂടെ ഗുണ്ടാഗൻ വീണ്ടും സിറ്റിക്ക് ലീഡ് നൽകി. ഇത്തവണയും പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെയാണ് ഗുണ്ടോഗൻ ഗോൾ കണ്ടെത്തിയത്. സ്കോർ 2-1.

മറുപടി ഗോൾ കണ്ടെത്താൻ ആകാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്സനെ പിൻവലിച്ച് ഗർനാചോയെ കളത്തിൽ ഇറക്കി, യുണൈറ്റഡിന് എന്നിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 70-ാം മിനുട്ടിൽ ഗുണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം ഗോൾ നേടി എങ്കിലും ഓക്സൈഡ് ഫ്ലാഗ് ഉയർന്നു.

എക്‌സ്‌ട്രാടൈമില്‍ സമനിലയ്‌ക്കായി യുണൈറ്റഡ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസാന മിനുറ്റില്‍ ഒര്‍ട്ടേഗയുടെ സേവ് നിര്‍ണായകമായി. അവസാനം സിറ്റി വിജയം ഉറപ്പിക്കുകൻ ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ് എ കപ്പ് കിരീടമാണിത്. ഇനി അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ വിജയിച്ചാൽ ട്രെബിൾ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റർ സിറ്റിക്ക് മാറാം.

Story Highlights: Manchester City beat Manchester United to win FA Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here