ഒഡിഷയിലെ തീവണ്ടി ദുരന്തം; അറിഞ്ഞിരിക്കേണ്ട ചില ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

കോറമണ്ഡല്‍ എക്‌സ്പ്രസ് ചരക്കുതീവണ്ടിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം 70 കടന്നെന്ന് അനൗ ദ്യോഗിക റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിന്‍ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. (Odisha train accident important helpline numbers railway)
Read Also: ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പുറത്തുവിട്ട ചില പ്രധാന ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ അറിയാം…
ജിആര്‍സി ദുരന്ത നിവാരണ സേന നമ്പര്‍: 03324503371, 03324397928
ഹൗറ: 033-26382217
ഖരഗ്പുര്‍: 8972073925 & 9332392339
ബലാസോര്‍: 8249591559 & 7978418322
ഷാലിമാര്‍: 9903370746
സാന്‍ട്രോഗാച്ചി: 8109289460 & 8340649469
ഭാദ്രക്: 7894099579 & 9337116373
ജജ്പൂര്‍: 9676974398
കട്ടക്: 8455889917
ഭുവനേശ്വര്‍: 06742534027
ഖുദ്ര: 6370108046 & 06742492245
ബാംഗ്ലൂര്‍: 080-22356409
ബാന്‍ഗാര്‍പേട്: 08153 255253
കുപ്പം: 8431403419
എസ്എംവിടി ബാംഗ്ലൂര്‍: 09606005129
കൃഷ്ണരാജപുരം: 88612 03980
ചെന്നൈ: 04425330952, 04425330953
Story Highlights: Odisha train accident important helpline numbers railway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here