Advertisement

22 ദിവസം കൊണ്ട് ജനഹൃദയങ്ങളില്‍ തൊട്ട് ട്വന്റിഫോര്‍ കണക്ട്; ഇന്ന് പ്രൗഢഗംഭീര സമാപനം

June 4, 2023
Google News 1 minute Read
24 Conenct finale today

ഒരുമാസത്തോളം നീണ്ടുനിന്ന 24 കണക്ട് റോഡ് ഷോയ്ക്ക് ഇന്ന് സമാപനമാകും. സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ സുമനസ്സുള്ളവരെയും ഒത്തൊരുമിപ്പിച്ച് സമൂഹനന്മ ലക്ഷ്യമിട്ട് നടത്തുന്ന ജനസമ്പര്‍ക്ക റോഡ് ഷോ കോഴിക്കോട് ജില്ലയിലാണ് പ്രയാണം തുടരുന്നത്. അവസാന ദിനമായ ഇന്ന് മൂന്ന് സ്ഥലങ്ങളിലാണ് റോഡ് ഷോ നടക്കുക. രാവിലെ ഒന്‍പതിന് വളയത്തും ഉച്ചയ്ക്ക് രണ്ടുമണിക്ക് കുറ്റ്യാടിയിലും റോഡ് ഷോ എത്തിച്ചേരും. വൈകിട്ട് വടകര ഇരിങ്ങലില്‍ മെഗാ ഇവന്റോടെയാണ് സമാപനം. ( 24 Conenct finale today)

കോഴിക്കോട് വടകര ഇരിങ്ങലിലെ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വൈകിട്ട് 6.30ന് സമാപന പരിപാടികള്‍ക്ക് തുടക്കമാവും. പ്രശസ്ത സിനിമാടെലിവിഷന്‍ താരങ്ങളും ട്വന്റിഫോര്‍ അവതാരകരും ചേര്‍ന്നൊരുക്കുന്ന മെഗാഷോയും ഇന്ന് അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

Read Also: ആധിയോടെ വിളിക്കുന്ന ഫോണ്‍കോളുകള്‍ പ്രീയപ്പെട്ടവരുടെ അടുത്തേക്കുള്ള വഴികാട്ടിയായി, ചില ഫോണ്‍മുഴക്കങ്ങള്‍ പരുക്കേറ്റവരിലേക്കെത്തിച്ചു, ചിലവ ചേതനയറ്റ ശരീരങ്ങളിലേക്കും….

പതിനാലു ജില്ലകളിലായി 22 ദിവസം നൂറിലധികം വേദികളിലാണ് ട്വന്റിഫോര്‍ കണക്ടെത്തി ജനഹൃദയങ്ങളില്‍ സ്പര്‍ശിച്ചത്. കാരുണ്യത്തിന്റെ ചങ്ങലയില്‍ മലയാളികളെ ഒരുമിച്ച് ചേര്‍ത്താണ് 24 കണക്ട് സമാപനത്തിലേക്ക് കടക്കുന്നത്. കോമഡി ഉത്സവം സ്റ്റാര്‍ മാജിക് ഉപ്പും മുളക് താരങ്ങളും , ടോപ്പ് സിംഗറിലെ കുട്ടിപ്പാട്ടുകാരും സമാപന സന്ധ്യയ്ക്ക് മിഴിവേകും. ട്വന്റിഫോര്‍ അവതാരകരും മെഗാഷോയുടെ ഭാഗമാകും. ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, മാനേജിങ്ങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സമാപന ചടങ്ങിന്റെ ഭാഗമാകും.

Story Highlights: 24 Conenct finale today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here