Advertisement

കൊച്ചിയിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; ഇരുപതോളം കാറുകള്‍ കത്തിനശിച്ചു

June 4, 2023
Google News 2 minutes Read
Fire accident at Kochi car workshop

കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. കടയിലേക്ക് തീ പടര്‍ന്നുകയറിയതോടെ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. കണ്ടെയ്‌നര്‍ റോഡ് സിഗ്‌നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. (Fire accident at Kochi car workshop)

ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. സമീപത്തുള്ള ട്രാന്‍സ്‌ഫോമര്‍ കത്തിയിരുന്നു. അതില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Story Highlights: Fire accident at Kochi car workshop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here