അപകടത്തിൽപെട്ടത് ബുക്ക് ചെയ്ത ട്രെയിൻ; വോളിബോള്‍ താരങ്ങളെ വിമാനമാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ

ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ വോളിബാൾ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി കർണാടക സർക്കാർ. 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെയാണ് കർണാടക സർക്കാർ വിമാന മാർഗം നാട്ടിലെത്തിച്ചത്.
കൊൽക്കത്ത ഹൗറയിൽ മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 16ന് താഴെ പ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഈ മാസം രണ്ടിന് മടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം യാത്രക്ക് ബുക്ക് ചെയ്ത ട്രെയിനാണ് അപകടത്തിൽ പെട്ടത്.
കോച്ച് ധർമ്മപുര മാധവമൂർത്തി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടുകയായിരുന്നു. ഒഡിഷയിലുള്ള തൊഴിൽ മന്ത്രി സന്തോഷ് ലാഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പെട്ടെന്ന് വിമാനത്തിൽ മടങ്ങാനുള്ള ടിക്കറ്റുകൾ ശരിയാക്കി. സഹായത്തിനായി സർക്കാർ നിയോഗിച്ച അഞ്ചംഗങ്ങൾക്കൊപ്പമാണ് താരങ്ങൾ ബംഗളൂരുവിൽ വിമാനമിറങ്ങിയത്.
Read Also: ഒഡിഷ ട്രെയിനപകടം; മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് ജോലി തേടി പുറപ്പെട്ടവരും
Story Highlights: Karnataka govt arranges a flight for the Volleyball team stuck in Kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here