74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ; സംഭവം കോഴിക്കോട്

74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് ശാന്തിനഗർ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട വയോധികയുടെ അയൽവാസിയായ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയോടെയായിരുന്നു സംഭവം. പനി പിടിച്ച് കിടപ്പിലായ വയോധികയെ രാജൻ പീഡിപ്പിക്കുകയായിരുന്നു. ( elderly man raped and killed an elderly woman Kozhikode ).
ക്രൂര കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജനെ അയൽവാസികളാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സ്ഥിരം മദ്യപാനിയായ രാജൻ പലപ്പോഴും വഴക്കിടുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു.
ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വെള്ളയിൽ സി.ഐ വി. ബാബുരാജൻ പറഞ്ഞു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Story Highlights: elderly man raped and killed an elderly woman Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here