‘ഇന്നലെ സംസാരിച്ചിരുന്നു, ഇന്നത് മനസ്സിൽ തറഞ്ഞു കിടക്കുന്നു’; കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ

കൊല്ലം സുധിയുടെ നിര്യാണം എല്ലാവരെയും ഞെട്ടിച്ചതായി ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. ഇന്നലെ സുധിയോട് സംസാരിച്ചിരുന്നു. ഇന്ന് അത് മുഴുവൻ മനസിൽ തറഞ്ഞു നിൽക്കുന്നു എന്നും അദ്ദേഹം വേദനയോടെ ഓർത്തു. ഇന്നലെ സുധി നടത്തിയ കലാപ്രകടനങ്ങൾ വടകരക്കാരുടെ മനസ്സിൽ നിന്നും ഇതുവരെയും മാഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോകുലം ഗോപാലൻ അടക്കമുള്ളവർ പങ്കെടുത്ത കോഴിക്കോട് വടകരയിൽ ഇന്നലെ നടന്ന 24 കണക്റ്റിൻറെ മെഗാ ഷോയിൽ കൊല്ലം സുധി കലാപ്രകടങ്ങൾ കാഴ്ച്ചവെച്ചിരുന്നു. അതിന്റെ ഓർമ മനസിൽ നിന്നും മായും മുൻപ് സുധി വിട പറഞ്ഞതിന്റെ വേദന അദ്ദേഹം പങ്കുവെച്ചു. Gokulam Gopalan on Kollam Sudhi death
സുധിയുടെ നിര്യാണത്തിൽ ഫ്‌ളവേഴ്‌സ് കുടുംബം വേദനിക്കുന്നു എന്ന് വ്യക്തമാക്കിയ ഗോകുലം ഗോപാലൻ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഗോകുലം ഗോപാലൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Story Highlights: Gokulam Gopalan on Kollam Sudhi death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here