അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേർ; വിശിഷ്ടാതിഥിയായി ഹണി റോസും; നന്ദിയറിയിച്ച് അയർലൻഡ് ഗതാഗതമന്ത്രി

അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേരെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്. കൂടാതെ വിശിഷ്ടാതിഥിയായി മലയാള സിനിമ താരം ഹണി റോസും എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹണി റോസിനൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.(Actress Honey Rose in Ireland for an Inaugural Function)
അയർലൻഡിലെ ഡബ്ലിനിൽ സംസ്കാരവും കായികവും സംഗീതവും ആഘോഷിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്ഡോർ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഹണി റോസ് വിശിഷ്ടാതിഥിയായി & 4000 പേർ ചടങ്ങിൽ പങ്കെടുത്തു.
അയർലൻഡിലെ വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഈ കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.
ആദ്യമായി അയര്‍ലന്‍റിൽ എത്തിയ താരത്തെ കാണാന്‍ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് താരത്തിനൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം, അയര്‍ലന്റിൽ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ ?. അയർലന്റിലെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്‍ക്കാൻ ആഗ്രഹമുണ്ടെന്നും ഹണി റോസ് പറയുന്നു.
Story Highlights: Actress Honey Rose in Ireland for an Inaugural Function
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here