ആനകൾക്ക് സുരക്ഷിതമായി പാളം മുറിച്ച് കടക്കാൻ സൗകര്യമൊരുക്കി ആസാം വനം വകുപ്പ്

ആനകൾ പൊതുവെ ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളുമാണ്. എന്നാൽ, അവയുടെ സുരക്ഷ പലപ്പോഴും അപകടത്തിലാകാറുണ്ട്. വനമേഖലയിലൂടെ റോഡുകളും റെയിൽവേ പാളങ്ങളൂം കടന്നുപോകുമ്പോൾ പല അപകടങ്ങളും ഇവയ്ക്ക് സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആസാം വനംവകുപ്പ് ഒരുക്കിയ ഒരു മാർഗം ശ്രദ്ധനേടുകയാണ്. ( Assam government build road for elephants )
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ആനകൾ എങ്ങനെ പരിക്കേൽക്കുന്നുവെന്ന് കാണിക്കുന്ന നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. മിക്ക സമയത്തും ലോക്കോ പൈലറ്റുമാർ ബ്രേക്ക് ചവിട്ടിയെങ്കിലും ആനകൾക്ക് രക്ഷപെടാൻ സാധിക്കാറില്ല. റെയിൽവേ ട്രാക്കുകളുടെ വിവിധ ഭാഗങ്ങളിൽ ക്രോസിംഗുകൾ സ്ഥാപിച്ച് വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ അധികൃതർ ശ്രമിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഇവരെ സഹായിക്കാനും സുരക്ഷിതരാക്കാനുമുള്ള നൂതന മാർഗവുമായി ആസാം വനംവകുപ്പ് എത്തിയിരിക്കുന്നു. ഐഎഫ്‌എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ, ആനക്കൂട്ടത്തിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ റാമ്പ് ഉണ്ടാക്കിയിരിക്കുന്നത് കാണിക്കുന്നത്.
‘ഡീപോർ ബീലിൽ നിന്ന് റാണി റിസർവ് ഫോറസ്റ്റിലേക്കുള്ള ആനക്കൂട്ടം മിക്കിർപാറ കോറിഡോർ മുറിച്ചുകടക്കുന്നു’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെയിൽപാളങ്ങളിലെ ആനകളുടെ മരണം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ഇത് പങ്കുവെച്ചത്.
Story Highlights: With the demise of director KG George the film career that lasted more than two decades ended