Advertisement

ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

June 7, 2023
Google News 1 minute Read
bike accident young man died Kozhikode

ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സന്റെ മകൻ ആനന്ദ് വിൽ‌സൺ (25 ) ആണ് മരിച്ചത്.
കുന്നമംഗലം പാലക്കൽ മാളിന് സമീപം ഇന്ന് രാവിലെ ആയിരുന്നു ലോറിയും ബൈക്കും കൂട്ടിയിടിച്ചത്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ് ലോറി. ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് ടോറസിന്റെ അടിയിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആനന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Story Highlights: bike accident young man died Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here