Advertisement

ഉത്തർപ്രദേശിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ വെടിവച്ചു കൊന്നു

June 7, 2023
Google News 3 minutes Read
Sanjeev Jeeva, Mukhtar Ansari'

ഉത്തർപ്രദേശിൽ ഗുണ്ടാ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ലക്‌നൗ സിവിൽ കോടതിക്ക് മിന്നിലാണ് സംഭവം നടന്നത്. അഭിഭാഷക വേഷത്തിലെത്തിയയാളാണ് വെടിയുതിർത്തത്. അക്രമിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പെൺകുട്ടിക്കും പരുക്കേറ്റു.(Gangster Sanjeev Jeeva shot dead in Lucknow Court)

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഗുണ്ടാ തലവൻ മുക്താർ അൻസാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ വിചാരണക്കായി കോടതിയിൽ എത്തിച്ചപ്പോഴാണ് അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയത്.

Story Highlights: Gangster Sanjeev Jeeva shot dead in Lucknow Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here