കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ ലീഗ് അധികകാലം നിൽക്കില്ല; കെ.ഇ ഇസ്മയിൽ

ആൾക്കൂട്ട പാർട്ടിയായ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ ലീഗ് അധികകാലം നിൽക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിൽ. ബിജെപിക്ക് ആളെക്കൂട്ടുന്ന ഏജൻസിയായ കോൺഗ്രസിനെ ലീഗ് വിശ്വാസത്തിലെടുക്കില്ല. മുസ്ലീം ലീഗ് എൽഡിഎഫിലെത്തുന്ന കാര്യവും തളളിക്കളയാനാകില്ല. ട്വന്റി ഫോറിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം നിപാട് വ്യക്തമാക്കിയത്.
പാർട്ടി നേതാക്കളുടെ മുതലാളിമാരുമായിട്ടുള്ള സമീപനത്തിൽ വന്നിട്ടുളള മാറ്റം അംഗീകരിക്കാനാകാത്തതാണ്. ചിലർ മൂല്യങ്ങളിൽ വെളളം ചേർക്കുമ്പോൾ അത് അംഗീകരിക്കാനാകില്ല. സിപിഐക്കും സിപിഎമ്മിനും ഈ മൂല്യച്യുതി സംഭവിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളുണ്ടാക്കുന്നവരെ കമ്മ്യൂണിസ്റ്റുകാരെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് യുവതലമുറ പഴയ രീതിയിൽ ആകർഷിക്കപ്പെടുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. യുവത ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് സംഘടിക്കാൻ കഴിയണം. ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരണം. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികളെ നേരിടാ ൻ പ്രാപ്തമാണെന്ന തോന്നൽ യുവാക്കളിൽ ഉണ്ടാക്കണമെന്നും കെ.ഇ ഇസ്മയിൽ പറഞ്ഞു.
Story Highlights: KE Ismail criticized Congress and praised League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here