Advertisement

ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സിഗ്നൽ തകരാറെന്ന് റിപ്പോർട്ട്; വിയോജനക്കുറിപ്പുമായി മുതിർന്ന എഞ്ചിനിയർ

June 7, 2023
Google News 3 minutes Read
Odisha train accident Officer dissents says train crash not due to signal failure

ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നത. സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്. ( Odisha train accident: Officer dissents, says train crash not due to signal failure ).

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോർട്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Read Also: ഒഡിഷ ട്രെയിൻ അപകടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം; കേന്ദ്രസർക്കാർ ഇൻഷ്വറൻസ് കമ്പനികളോട് റിപ്പോർട്ട് തേടി

അതേസമയം ദുരന്തത്തിൽ അട്ടിമറിയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ സൂചന ലഭിച്ചതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. ദുരന്തത്തിൽ മരിച്ച ഒഡീഷയിൽ നിന്നുള്ള 39 പേരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

Story Highlights: Odisha train accident: Officer dissents, says train crash not due to signal failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here