Advertisement

ടിം പെയ്ൻ ഇനി കളി പഠിപ്പിക്കും; ഓസ്ട്രേലിയൻ അണ്ടർ 19, എ ടീം പരിശീലകനായി മുൻ ക്യാപ്റ്റൻ

June 7, 2023
Google News 6 minutes Read
Tim Paine coach Australia Under-19 A teams

ഓസ്ട്രേലിയയുടെ അണ്ടർ 19, എ ടീമുകളുടെ പരിശീലകനായി മുൻ ദേശീയ ടീം ക്യാപ്റ്റൻ ടിം പെയ്ൻ. ടീമിൻ്റെ പാർട്ട് ടൈം പരിശീലകനായാണ് പെയ്‌നെ നിയമിച്ചത്. ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് തന്നെ നിർബന്ധിച്ച് പുറത്താക്കിയതെങ്ങനെ എന്ന് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് പുസ്തകം പുറത്തിറക്കി മാസങ്ങൾക്കു ശേഷമാണ് ഈ നടപടിയെന്നത് കൗതുകമുണർത്തുന്നുണ്ട്.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുകയാണ്. നിലവിൽ ഓസ്ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടമായി. റൺ എടുക്കുന്നതിനു മുൻപ് തന്നെ ഉസ്‌മാൻ ഖവാജയെ മുഹമ്മദ് സിറാജ് പുറത്താക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. അശ്വിന് ടീമിൽ ഇടം ലഭിച്ചില്ല. ജഡേജ കളിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ ടീമിലുണ്ട്. ശാർദുൽ താക്കൂറും ടീമിൽ ഇടം പിടിച്ചു.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവരാണ് ഓസ്ട്രേലിയൻ ടീമിലെ സ്പെഷ്യലിസ്റ്റ് പേസർമാർ. കാമറൂൺ ഗ്രീൻ നാലാം പേസറാവും. നതാൻ ലിയോൺ സ്പെഷ്യലിസ്റ്റ് സ്പിന്നർ.

Australia: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey, Pat Cummins, Mitchell Starc, Nathan Lyon, Scott Boland

India: Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Srikar Bharat, Ravindra Jadeja, Shardul Thakur, Umesh Yadav, Mohammed Shami, Mohammed Siraj

Story Highlights: Tim Paine coach Australia Under-19 A teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here