ടി.പി.എ ജിദ്ദയുടെ ഒമ്പതാം വാര്‍ഷികം 9ന്; പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും

ടി.പി.എ ജിദ്ദയുടെ ഒന്‍പതാമത് വാര്‍ഷികം, ‘വര്‍ണ്ണ നിലാവ്’ 2023 എന്ന പേരില്‍ ഈ മാസം 9ന് നടക്കും.വൈകുന്നേരം 5 മണിമുതല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് വര്‍ഷികാഘോഷം. പിന്നണി ഗായകന്‍ അന്‍സര്‍ ഇസ്മായില്‍ കൊച്ചിന്‍, നിഖില്‍ പ്രഭ, ബ്ലെസ്സ്‌ലീ തുടങ്ങിയവര്‍ അഥിതികളായെത്തുന്ന പരിപാടിയില്‍ ജിദ്ദയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത-നൃത്ത വിരുന്നുമുണ്ടാവും.(TPA Jeddah Anniversary on June 9)
ജിദ്ദയിലെ തിരുവനന്തപുരം നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയാണ് തിരുവന്തപുരം പ്രവാസി അസോസിയേഷന്‍ അഥവാ ടി.പി.എ. നൂറുകണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായമായും, നിരവധി വീട്ടമ്മമാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളായും, ഭിന്നശേഷിക്കാര്‍ക്ക് ഭൗതിക ഉപകരണങ്ങളായും, പഠിക്കാന്‍ മിടുക്കരായ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായും, അംഗങ്ങള്‍ക്കു ക്ഷേമ പദ്ധതികളുമായും, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രക്തദാനം നല്‍കിയും, നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ സഹായമായും, ചതിക്കുഴികളില്‍ പെട്ട് ദുരിത ജീവിതരായ പ്രവാസികള്‍ക്ക് സാന്ത്വനമായും ജിദ്ദയില്‍ നിറഞ്ഞു നില്‍ക്കുന്ന ടിപിഎ ജിദ്ദയുടെ പ്രവത്തനങ്ങള്‍ വിപുലമാണ്.
സേവനമാതൃകയുടെ അംഗീകാരമായി കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ ക്ഷേമ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ടി.പി.എ ജിദ്ദയ്ക്കു അംഗത്വം നല്‍കുകയും ചെയ്തു. പ്രസിഡന്റ് നാസുമുദ്ദീന്‍ മണനാക്ക്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹുസൈന്‍, ട്രഷറര്‍ നൗഷാദ് ആറ്റിങ്ങല്‍, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് അബൂബക്കര്‍, കള്‍ച്ചറല്‍ സെക്രട്ടറി വിവേക്, പിന്നണി ഗായകന്‍ അന്‍സര്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights: TPA Jeddah Anniversary on June 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here