Advertisement

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല : ഗതാഗത മന്ത്രി

June 7, 2023
Google News 2 minutes Read
wont impose fine on tripes during dispute of age

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ ക്യാമറ പദ്ധതി വഴി അപകടങ്ങൾ കാര്യമായി കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യകത്മാക്കി. ( wont impose fine on tripes during dispute of age )

ഇരുചക്ര വാഹന യാത്രയിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ മറുപടി വരും വരെ പിഴ ഈടാക്കേണ്ടതില്ലെനന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ കുട്ടികളുടെ പ്രായം ക്യാമറ വഴി എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമുയർന്നു. പരിശോധിച്ച് മാത്രമേ പിഴ നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചെങ്കിലും സംശയങ്ങൾ വീണ്ടും ഉയർന്നു.ഇതോടെയാണ് വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തത വരുത്തിയത്.

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നാലു വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കിൽ ഹെൽമറ്റ് നിർബന്ധമാണ്.അതേസമയം ഇന്നലെ മാത്രം, വൈകുന്നേരം അഞ്ചുമണി വരെ 49,317 പേർക്കാണ് പിഴ ചുമത്തിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന സർവർ തകരാർ കൺട്രോൾ റൂമുകളിൽ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

Story Highlights: wont impose fine on tripes during dispute of age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here