Advertisement

‘ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പ്’; പൊലീസ് മാനേജ്മെൻ്റിനൊപ്പം ചേർത്ത് ഒത്തുകളിക്കുന്നു എന്ന് കുടുംബം

June 8, 2023
Google News 2 minutes Read
amal jyothi family police

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ കുട്ടി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണെന്ന് തെളിവുസഹിതം കുടുംബം ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിനൽകുമെന്നും കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു. (amal jyothi family police)

ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കോട്ടയം എസ്പി കാണിച്ച കുറിപ്പ് തെറ്റാണ് എന്ന് കുടുംബം ആരോപിച്ചു. പണ്ട് കുട്ടി ആർക്കോ അയച്ചതാണ് അത്. ഇതിൽ മരണത്തിന് ഒരു കാരണമില്ല. ഒക്ടോബർ 15, 2022ന് സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്തതാണ് ചെയ്തതാണ് ഇത്. കുട്ടിയുടെ സ്വഭാവം ചോദ്യം ചെയ്യുന്ന രീതിയിലുള്ള കാര്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അവർക്ക് അനൂകൂലമായ ഒരു ആത്മഹത്യാ കുറിപാക്കി അവർ അത് മാറ്റി. മരണത്തിന് വേറെ ഒരു കാരണവും ഇല്ലന്ന് വരുത്തിത്തീർക്കുന്നു. പൊലീസ് മാനേജ്മെന്റിനെ സഹായിക്കുന്നു എന്നും കുടുംബം ആരോപിച്ചു.

Read Also: ശ്രദ്ധയുടെ മരണം: കോളജുകളിൽ പരാതി പരിഹാര സെൽ

ക്രൈംബ്രാഞ്ച് അന്വേഷണം ആരും തങ്ങളെ അറിയിച്ചിട്ടില്ല. പത്രമാധ്യമങ്ങളിൽ കണ്ടുള്ള അറിവ് മാത്രമേയുള്ളൂ. ചർച്ചക്ക് കുടുംബത്തെ അറിയിക്കാൻ ശ്രമിച്ചിട്ടില്ല. എച്ച്ഒഡിയെ ചോദ്യം ചെയ്യാൻ തയ്യാറായില്ല. സിസിടിവി ക്യാമറകൾ പരിശോധിക്കുന്നില്ല. ഒരു ക്രൈംബ്രാഞ്ചിലും തങ്ങൾക്ക് വിശ്വാസമില്ല. പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ല. ആലോചിച്ച് മറ്റ് നിയമ നടപടികളിലേയ്ക്ക് പോകും. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ട് പരാതി നൽകും. ഒരിക്കലും ശ്രദ്ധ ആത്മഹത്യ ചെയ്യില്ല. അവളെ കൊണ്ട് ചെയ്യിപ്പിച്ചതാണ് ഇത്. പൊലീസിനെ വിശ്വാസമില്ല. മാനേജ് മെന്റിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നും കുടുംബം പ്രതികരിച്ചു.

അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.

Story Highlights: amal jyothi shraddha family against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here