Advertisement

തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം

June 8, 2023
Google News 1 minute Read
congress group meeting today

തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം നടന്നു. സുധാകരപക്ഷവും യോഗം ചേർന്നു. കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ വസതിയായ മുരളീ മന്ദിരത്തിലായിരുന്നു യോഗം. യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പായിരുന്നു മുഖ്യ അജണ്ട. ആരൊക്കെ മത്സരിക്കണമെന്നതും സുധാകര പക്ഷത്തിന് വിജയം ഉറപ്പിക്കുന്ന രീതിയിൽ മെമ്പർഷിപ്പ് ചേർക്കുന്നതും യോഗത്തിൽ ധാരണയായി.

കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, സി എസ് ശ്രീനിവാസൻ, മുൻ മേയർ ഐ പി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഇന്നലെ എഐസിസി അംഗം അനിൽ അക്കരയുടെ നേതൃത്വത്തിൽ കെ സി വേണുഗോപാൽ പക്ഷവും യോഗം ചേർന്നിരുന്നു.

Story Highlights: congress group meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here