Advertisement

പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 6.5% ആയി തുടരും

June 8, 2023
Google News 2 minutes Read
Countrys repo rate may be kept 6.5 Percent

രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2% തന്നെയാകും. ആഗോള സാമ്പത്തികസ്ഥിതി പ്രവചനാതീതമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം തൃപ്തികരമെന്ന് ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.(Countrys repo rate may be kept 6.5 Percent)

പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് റിസര്‍വ്ബാങ്ക് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടര ശതമാനമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. 2022 മെയില്‍ പലിശ നിരക്ക് കൂട്ടാന്‍ ആരംഭിച്ച ആര്‍ബിഐ വര്‍ദ്ധനയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടത് കഴിഞ്ഞ ഏപ്രിലില്‍ മാത്രമാണ്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

എന്നാല്‍ വിപണിയിലും കറന്‍സിയിലും നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിഭിന്നമായി ബാങ്ക് നിക്ഷേപം, ഭൂമി തുടങ്ങിയ സാമ്പ്രദായിക നിക്ഷേപങ്ങളിലാണ് ഇന്ത്യക്കാരുടെ ഭൂരിപക്ഷം നിക്ഷേപവും.അതുകൊണ്ട് പലിശ നിരക്ക് ഉയര്‍ത്താത്തത് വായ്പയില്‍ ആശ്വാസമാകുമ്പോള്‍ തന്നെ നിക്ഷേപ രംഗത്ത് തിരിച്ചടി സൃഷ്ടിക്കും.

Story Highlights: Countrys repo rate may be kept 6.5 Percent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here