Advertisement

വയനാട് ഉപതെരഞ്ഞെടുപ്പ്; തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

June 8, 2023
Google News 2 minutes Read

വയനാട് ഉപതെരഞ്ഞെടുപ്പിൽ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കഴിഞ്ഞദിവസം കോഴിക്കോട് നടന്നത് സ്വാഭാവിക ഔദ്യോഗിക നടപടികൾ മാത്രം. വയനാട് ഉപതെരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാധാരണ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി .

കഴിഞ്ഞ ദിവസം വയനാട് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങിയിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ചിരുന്നു. അതിനിടെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർമാരാണ് അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾക്ക് കത്തയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവിധ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിംഗ് മെഷീനുകളുടെ പരിശോധന. ജില്ലാ കലക്ടർമാർ , തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

Read Also: വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺ​ഗ്രസ്

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരൂഹമാണെന്ന് കോൺഗ്രസും മുസ്ലിം ലീഗും ആരോപിച്ചു.

Story Highlights: No decision has been taken Wayanad by-election, Chief Electoral Officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here