ട്രെൻ്റ് ബോൾട്ട് ഏകദിന ലോകകപ്പ് കളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ

ന്യൂസീലൻഡ് പേസർ ട്രെൻ്റ് ബോൾട്ട് ഏകദിന ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പരിശീലകൻ. ദേശീയ കരാർ ഇല്ലെങ്കിലും താരം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകൻ ഗാരി സ്റ്റീഡ് അറിയിച്ചു. കഴിഞ്ഞ വർഷം ന്യൂസീലൻഡിൻ്റെ ദേശീയ കരാറിൽ നിന്ന് ബോൾട്ട് പിന്മാറിയിരുന്നു. ബോർഡ് കരാർ നൽകിയ പുതിയ താരങ്ങളുടെ പട്ടികയിലും താരം ഉൾപ്പെട്ടിരുന്നില്ല. വരുന്ന ഒക്ടോബറിലാണ് ലോകകപ്പ് ആരംഭിക്കുക.
“ഞങ്ങൾ ബോൾട്ടുമായി നല്ല ചർച്ചകൾ നടത്തുന്നു. താൻ ലോകകപ്പ് കളിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളാണ് ബോൾട്ട്. പരുക്കില്ലെങ്കിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാവും.”- ഗാരി സ്റ്റീഡ് പറഞ്ഞു.
Story Highlights: Trent Boult ODI World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here