തൃശൂരില്‍ കനത്ത മഴ; തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് ഗുരുതര പരുക്ക്; അരിമ്പൂരില്‍ മിന്നല്‍ ചുഴലി

തൃശൂര്‍ എളവള്ളിയില്‍ കനത്ത മഴയ്ക്ക് പിന്നാലെ തെങ്ങ് കടപുഴകി വയോധികയുടെ ദേഹത്ത് വീണ് ഗുരുതര പരുക്ക്. പാവറട്ടി എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് ഗൃഹനാഥയായ വയോധികയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മണച്ചാല്‍ പ്രദേശത്തെ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടിയുടെ ദേഹത്താണ് തെങ്ങ് കടപുഴകി വീണത്. (Heavy rain and wind at Thrissur kerala)
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. കാറ്റിലും മഴയിലും പെട്ട് റോഡരുകിലെ വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് അതുവഴി നടന്നു വന്നിരുന്ന കാളിക്കുട്ടിയുടെ മേലാണ് വന്നു വീണത്.
അതേസമയം തൃശ്ശൂര്‍ അരിമ്പൂര്‍ പഞ്ചായത്തില്‍ കനത്ത മഴയ്‌ക്കൊപ്പം മിന്നല്‍ ചുഴലിയുമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു. മനക്കൊടി ആശാരിമൂലയില്‍ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായി. ആര്‍ക്കും ആളപായമുണ്ടായില്ല. വൈകീട്ട് 5 മണിക്ക് ആഞ്ഞു വീശിയ മിന്നല്‍ചുഴലിയിലാണ് അപകടം ഉണ്ടായത്.
Story Highlights: Heavy rain and wind at Thrissur Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here