Advertisement

ഇന്ദിരാവധം ചിത്രീകരിച്ച് കാനഡയിൽ ഖലിസ്ഥാൻ വാദികൾ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

June 9, 2023
Google News 2 minutes Read

ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാന‍ഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു.

വോട്ടുബാങ്ക് മുൻപിൽ കണ്ടാണ് ഇതനുവദിക്കുന്നത്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല. നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞു.

Story Highlights: Indira Gandhi float row not good for ties, S Jaishankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here